Advertisements
|
ജര്‍മനിയില്‍ പൊതുശല്യമായി ഇന്‍ഡ്യാക്കാര്‍ പറയിപ്പിക്കാനായി പ്രത്യേകിച്ച് മലയാളികള്‍
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇന്‍ഡ്യാക്കാരെപ്പറ്റിയാണ്. ജര്‍മനിയിലെ ഇന്‍ഡ്യാക്കാരെക്കുറിച്ച് പ്രത്യേകിച്ച് മലയാളികളെയും ഉള്‍പ്പെടുത്തിയുള്ള ഒരു വിഷയമാണ്.
ജര്‍മ്മനിയിലെ പൊതു ഗതാഗതത്തില്‍ ഒരു കൂട്ടം ഇന്ത്യാക്കാര്‍ ഉറക്കെ പാട്ടുകള്‍ മുഴക്കിയും കൈകൊട്ടിയും യാത്രയെ ഒരു അപ്രതീക്ഷിത സംഗീതക്കച്ചേരിയാക്കി മാറ്റുന്ന കാഴ്ച ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യം ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് ശക്തമായി തുടക്കമിട്ടത് ഇപ്പോള്‍ വൈറലാവുകയാണ്.
ചിലര്‍ പങ്കിട്ട ഇടങ്ങളില്‍ യാത്രക്കാരുടെ വിനാശകരമായ പെരുമാറ്റത്തെ അപലപിക്കുകയും മറ്റ് ചിലര്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ സഹയാത്രികര്‍ സംസാരിക്കുമായിരുന്നുവെന്ന് വാദിക്കുകയും ചെയ്യുന്നു. ജര്‍മ്മന്‍ പൊതുഗതാഗത സംവിധാനത്തില്‍ നിന്നും ചിത്രീകരിച്ചതാണെന്നാണ് വീഡിയോ പങ്കുവെച്ച സോഷ്യല്‍ മീഡിയ ഉപയോക്താവ് അവകാശപ്പെടുന്നുണ്ട്.
ജര്‍മ്മന്‍ പൊതുഗതാഗതത്തിനുള്ളില്‍ ഇന്‍ഡ്യാക്കാര്‍ ഭക്തിഗാനങ്ങള്‍ ആലപിക്കുകയും പൊതുശല്യം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് വിഡിയോയില്‍ വെളിപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ഏതുമതക്കാരു ചെയ്താലും അതു പൊതുശല്യമാണ്. ഇത്തരം കാര്യങ്ങള്‍ അനുവദിച്ചുകൂടാ. അതിനു കടിഞ്ഞാണിട്ടേ പറ്റു.
ജര്‍മ്മന്‍ പൊതുഗതാഗത സംവിധാനത്തിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വീഡിയോ ഓണ്‍ലൈനില്‍ വിവാദത്തിന് കാരണമായതും അതുകൊണ്ടുതന്നെയാണ്. ചിലര്‍ പെരുമാറ്റത്തെ വിനാശകരവും അനുചിതവുമായി കാണുന്നു. പൊതു പ്രതികരണങ്ങള്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്,
വിമര്‍ശകര്‍ ഈ പ്രവൃത്തിയെ അനാവശ്യമായ ശബ്ദവും പൊതു ശല്യവും സൃഷ്ടിക്കുന്നതായി മുദ്രകുത്തുന്നു, അതേസമയം പിന്തുണക്കാര്‍ ഇത് സാംസ്കാരികമോ മതപരമോ ആയ സ്വാതന്ത്ര്യത്തെ പ്രകടിപ്പിക്കുന്നുവെന്ന് വാദിക്കുന്നു.
നിലവില്‍ ഇന്ത്യയില്‍ നിന്നും ഇഷ്ടംപോല ആളുകള്‍ വിദ്യാര്‍ത്ഥികളായും ജോലിക്കായും ജര്‍മനിയിലേയ്ക്ക് കുടിയേറുന്നുണ്ട്. ഇതില്‍ ചിലരൊക്കെ പൗരത്വം നേടി ഇവിടെങ്ങന്നെ സ്ഥിരതാമസവുമാക്കുന്നുണ്ട്. ഇന്ത്യക്കാരെ കുറിച്ചുള്ള പ്രധാന പരാതിയാണ് നേരവും കാലവും പരിസരവുമൊന്നും ഗൗനിക്കാതെയുള്ള അതായത് സ്ഥലകാലബോധമില്ലാതെ പെരുമാറുക ബഹളം വെയ്ക്കുക. പ്രത്യേകിച്ച് മലയാളികള്‍ ഇതില്‍ ഒട്ടും പിന്നിലല്ല. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇനിയും ഇത്തരം കലാപ്രകടനങ്ങള്‍ വിനോദത്തിനാണങ്കില്‍ക്കൂടി മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയും അലോസരമുണ്ടാക്കുകയും ചെയ്യുമ്പോഴത്തെ അവസ്ഥയില്‍ ചിലപ്പോള്‍ കൈയ്യേറ്റം വരെ ഉണ്ടായിക്കൂടെന്നില്ല. ജര്‍മ്മനിയില്‍ ബസിനുള്ളില്‍ അല്ലെങ്കില്‍ സ്ട്രാസന്‍ ബാനില്‍ ഉച്ചത്തില്‍ പാടുക, ഉച്ചത്തില്‍ സംസാരിക്കുക, ഉച്ചത്തില്‍ ടെലഫോണ്‍ ചെയ്യുക ഇതൊക്കെതന്നെ ഇവിടുത്തുകാര്‍ക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.
കര്‍ശനമായ പബ്ളിക് ഓര്‍ഡര്‍ നിയമങ്ങള്‍ക്ക് പേരുകേട്ട ജര്‍മ്മനി, ട്രെയിനുകളും ബസുകളും പോലുള്ള പങ്കിട്ട ഇടങ്ങളില്‍ യാത്രക്കാര്‍ നിശബ്ദത നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ പറയാതെ പറയുന്നുണ്ട്.. അമിതമായി ഉച്ചത്തിലുള്ളതോ അല്ലെങ്കില്‍ സംഘഗാനം പോലെയുള്ളതോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് പരാതി നല്‍കാം, പ്രത്യേകിച്ചും അവ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയാണെങ്കില്‍. സാംസ്കാരിക പദപ്രയോഗങ്ങള്‍ പൊതുവെ അംഗീകരിക്കപ്പെടുന്നു, പക്ഷേ അവ സ്ഥലത്തിന്റെ മാനദണ്ഡങ്ങളെ മാനിച്ചുവേണം കൈകാര്യം ചെയ്യാന്‍. പ്രത്യേകിച്ച് പൊതു ക്രമീകരണങ്ങളില്‍ നിശബ്ദതയാണ് മാനദണ്ഡം.
ഓരോ രാജ്യത്തിനും, നാടിനും അവരവരുടേതായ സംസ്ക്കാരവും പാരമ്പര്യവും മഹിമയും ഒക്കെയുണ്ട്. അതൊക്കെ എടുക്കേണ്ടിടത്ത്, കാണിക്കേണ്ടിടത്ത് ചെയ്യുക എന്നതാണ് ഉത്തമം. അതിനു പകരം നാട്ടിലെപ്പോലെ കള്ളും അകത്താക്കി മുണ്ടും പറിച്ച് തലേക്കെട്ടി പൂരപ്പാട്ടും പാടി ബസിലും ട്രാമിലും, അഥവാ വഴിയില്‍ക്കൂടി ബഹളത്തിനിറങ്ങിയാല്‍ ജര്‍മന്‍കാര്‍, പൊലീസിനെ വിളിക്കുമെന്നുറപ്പാണ്. നമ്മുടെ സംസ്ക്കാരം ഉയര്‍ത്തിക്കാട്ടാന്‍ ഇവിടെ ഇന്‍ഡ്യാക്കാര്‍, മലയാളികള്‍ എന്തൊക്കെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. അതില്‍ ജര്‍മന്‍കാര്‍ ഇഷ്ടംപോലെ വരികയും ആസ്വദിയ്ക്കുകയും പ്രോല്‍സാഹിപ്പിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ജര്‍മ്മനിയില്‍ ഈ ബഹളമുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധരെ അധികാരികള്‍ കണ്ടെത്തുമെന്നും ജര്‍മ്മനിയില്‍ ആയിരിക്കാനുള്ള അവരുടെ അനുമതികള്‍ റദ്ദാക്കുക മാത്രമല്ല അവരെ എന്നെന്നേക്കുമായി നിരോധിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതായി വീഡിയായുടെ ഉടമസ്ഥന്‍ പറയുന്നുണ്ട്.
ഓരോ രാജ്യത്തും അതിന്റേതായ സംസ്കാരമുണ്ട്. അത് പാലിക്കാന്‍ പഠിക്കണം. പൊതുസ്ഥലങ്ങളില്‍ ഇടപെടുന്നതിന് ഒരു രീതിയുണ്ട്, അങ്ങനെ വേണം ഇവിടെ ജീവിക്കാന്‍ എന്നാണ് വീഡിയോയുടെ പ്രതികരണവുമായി എല്ലാവരും പങ്കുവെയ്ക്കുന്നത്. |
|
- dated 19 Oct 2024
|
|
Comments:
Keywords: Germany - Otta Nottathil - indians_in_Germany_make_public_nuisence_viral_news Germany - Otta Nottathil - indians_in_Germany_make_public_nuisence_viral_news,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|